ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. വഡോദരയിൽ നടക്കുന്ന മത്സരത്തിൽ ശുഭ്മാൻ ഗിൽ ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോൾ, ശ്രേയസ് അയ്യരും ടീമിലുണ്ട്. മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസർമാർ.
യുവനിരയുമായി എത്തിയ ന്യൂസിലാൻഡിനായി ക്രിസ്റ്റ്യൻ ക്ലാർക്ക് അരങ്ങേറ്റം കുറിക്കും.വഡോദരയിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബൗളിംഗ് തിരഞ്ഞെടുത്തു. ആറ് ബൗളർമാരുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ):
ശുഭ്മൻ ഗിൽ (സി), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (ഡബ്ല്യു.കെ), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ന്യൂസിലാൻഡ് (പ്ലേയിംഗ് ഇലവൻ):
ഡെവൻ കോൺവേ, ഹെൻറി നിക്കോൾസ്, വിൽ യംഗ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ ഹേ (ഡബ്ല്യു.കെ), മൈക്കൽ ബ്രേസ്വെൽ (സി), സാക്കറി ഫോൾക്‌സ്, ക്രിസ്റ്റ്യൻ ക്ലാർക്ക്, കൈൽ ജാമിസൺ, ആദിത്യ അശോക്.
