വഡോദരയിൽ ന്യൂസിലാൻഡിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി നഷ്ടമായി. രോഹിത് ശർമ്മ പുറത്തായ ശേഷം ക്രീസിലെത്തിയ താരം 91 പന്തിൽ 93 റൺസെടുത്താണ് മടങ്ങിയത്. വെറും 7 റൺസകലെ തന്റെ 85-ാം അന്താരാഷ്ട്ര സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യയുടെ സ്കോറിംഗിൽ കോഹ്‌ലിയുടെ പ്രകടനം നിർണ്ണായകമായി.

കോഹ്‌ലിയുടെ ഇന്നിങ്‌സിൽ ഒരു സിക്‌സും നാല് ബൗണ്ടറികളും ഉൾപ്പെടുന്നു. 40-ാം ഓവറിൽ കൈൽ ജാമിസണിന്റെ പന്തിൽ മൈക്കേൽ ബ്രേസ്‌വെല്ലിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.

Leave a Reply

Your email address will not be published. Required fields are marked *