നാസയുടെ ആർട്ടിമിസ് II ചാന്ദ്ര ദൗത്യം 2026 ഫെബ്രുവരിയിൽ നടക്കും. 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് മടങ്ങുന്ന ഈ ചരിത്ര ദൗത്യത്തിൻ്റെ ആദ്യ വിക്ഷേപണ തീയതി ഫെബ്രുവരി 6 ആണ്. നാല് സഞ്ചാരികളാണ് ഈ 10 ദിവസത്തെ ചാന്ദ്ര പര്യവേക്ഷണത്തിൽ പങ്കെടുക്കുന്നത്. 

ദൗത്യം: 10 ദിവസത്തെ യാത്രയിൽ സംഘം ചന്ദ്രനെ ഭ്രമണം ചെയ്ത് തിരികെ എത്തും.എസ്.എൽ.എസ് (SLS) റോക്കറ്റിനെ നാളെ ലോഞ്ച് പാഡിലേക്ക് മാറ്റും; ഇതിന് ഏകദേശം 10 മണിക്കൂർ എടുത്തേക്കും. റോക്കറ്റിൽ ഇന്ധനം നിറച്ച് സാങ്കേതിക തകരാറുകളോ ചോർച്ചയോ ഇല്ലെന്ന് നാസ ഉറപ്പുവരുത്തും. 

അപ്പോളോ 11-ന് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ നിർണ്ണായക ചുവടുവെപ്പാണിത്.പ്രത്യേകത: ആദ്യമായി ഒരു വനിതയും ഒരു കറുത്തവർഗ്ഗക്കാരനും ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാകുന്നു.

യാത്രികർ: റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് (നാസ), ജെറമി ഹാൻസെൺ (സി.എസ്.എ) എന്നിവരാണ് സംഘത്തിലുള്ളത്.ലക്ഷ്യം: 10 ദിവസം നീളുന്ന യാത്രയിൽ സംഘം ചന്ദ്രനെ ചുറ്റി സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *