ബുലവായോ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരേ ഇന്ത്യ ബാറ്റിങ് തുടരുന്നു.
14 ഓവറിൽ 70 റൺസെടുത്ത് മൂന്ന് വിക്കറ്റ് നഷ്ടമായി. വൈഭവ് സൂര്യവംശി അർധസെഞ്ചുറിയോടെ ക്രീസിലുണ്ട്. ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിങ് തിരഞ്ഞെടുത്തു. ക്വീൻസ് സ്പോർട്സ് ക്ലബ്ബിലാണ് മത്സരം നടക്കുന്നത്.ഇന്ത്യയ്ക്ക് തുടക്കത്തിൽ തിരിച്ചടി. ക്യാപ്റ്റൻ ആയുഷ് മാത്രെ (6), വേദാന്ത് ത്രിവേദി (0) എന്നിവർ വേഗം പുറത്തായി. ഒരു ഘട്ടത്തിൽ 12 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ.
7 റൺസെടുത്ത വിഹാൻ മൽഹോത്രയും മടങ്ങി. എന്നാൽ തകർപ്പൻ ബാറ്റിങ്ങുമായി വൈഭവ് സൂര്യവംശി അർധസെഞ്ചുറി നേടി. ടി20 ലോകകപ്പ് വേദി സംബന്ധിച്ച തർക്കത്തിനിടെയാണ് മത്സരം നടക്കുന്നത്. ഇന്ത്യയിലേക്ക് വരാനില്ലെന്ന നിലപാടിലാണ് ബംഗ്ലാദേശ് ബോർഡ്.
ഇതിൽ ഇതുവരെ പരിഹാരമായിട്ടില്ല. ആദ്യ മത്സരത്തിൽ യുഎസിനെ ഇന്ത്യ തകർത്തിരുന്നു. ഹനിൽ പട്ടേൽ അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോൾ വൈഭവ് സൂര്യവംശി അന്ന് നിരാശപ്പെടുത്തിയിരുന്നു.
