കാൽമുട്ടിലെ കടുത്ത പരിക്ക് കാരണം ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ 35-ാം വയസ്സിൽ വിരമിച്ചു. പോഡ്കാസ്റ്റിലൂടെയാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്. 2012 ലണ്ടൻ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ സൈന, ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരമാണ്.

2023 ലെ സിംഗപ്പൂർ ഓപ്പണിലാണ് താരം അവസാനമായി മത്സരിച്ചത്.കാൽമുട്ടിലെ തരുണാസ്ഥി പൂർണമായും നശിക്കുകയും ആർത്രൈറ്റിസ് ബാധിക്കുകയും ചെയ്തതായി സൈന നെഹ്‌വാൾ വെളിപ്പെടുത്തി.

മുമ്പ് മണിക്കൂറുകളോളം പരിശീലനം നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ട് മണിക്കൂർ പരിശീലിക്കുമ്പോൾ തന്നെ കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെന്നും താരം വ്യക്തമാക്കി.

2016 റിയോ ഒളിമ്പിക്സിലെ പരിക്ക് കരിയറിനെ ബാധിച്ചെങ്കിലും, അതിനുശേഷം ലോക ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും സൈന മെഡലുകൾ നേടി. സൈനയുടെ രണ്ട് പതിറ്റാണ്ട് നീണ്ട കരിയർ ഇന്ത്യയിൽ ബാഡ്മിന്റണിന് വലിയ സ്വീകാര്യത നൽകി.

Leave a Reply

Your email address will not be published. Required fields are marked *