ബെംഗളൂരു വിമാനത്താവളത്തിൽ ദക്ഷിണ കൊറിയൻ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ. എയർപോർട്ട് ജീവനക്കാരനായ അഫാൻ അഹമ്മദിനെയാണ് പൊലീസ് പിടികൂടിയത്.

സുഹൃത്തിനെ കാണാനെത്തിയ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. യുവതിയുടെ പരാതിയിൽ വിമാനത്താവള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ജനുവരി 19 തിങ്കളാഴ്ച കൊറിയയിലേക്ക് പോകാൻ കെംപഗൗഡ വിമാനത്താവളത്തിൽ എത്തിയ ഒരു സ്ത്രീയെ വിമാനത്താവള ജീവനക്കാരനായ അഫാൻ അഹമ്മദ് ലഗേജ് പരിശോധനയുടെ പേരിൽ തടഞ്ഞുനിർത്തുകയായിരുന്നു.

ലഗേജിൽ നിന്ന് അസ്വാഭാവിക ശബ്ദം കേൾക്കുന്നുവെന്ന് വിശ്വസിപ്പിച്ച് വ്യക്തിഗത പരിശോധനയ്ക്കായി ഇയാൾ ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയെത്തുടർന്ന് വിമാനത്താവള പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.സുരക്ഷാ പരിശോധനയുടെ മറവിൽ ജീവനക്കാരൻ തന്നെ പുരുഷന്മാരുടെ വിശ്രമമുറിയിലേക്ക് കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറഞ്ഞു.

നിയമപരമായ നടപടിക്രമമാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ അതിക്രമം നടത്തിയത്. കൃത്യമായ വിവരങ്ങൾക്കും സഹായത്തിനുമായി ബെംഗളൂരു പോലീസ് വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ഭയത്താൽ പ്രതികരിക്കാൻ കഴിയാതിരുന്ന യുവതി, പിന്നീട് സിംഗപ്പൂർ എയർലൈൻസ് ജീവനക്കാരുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകി. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും യുവതിക്ക് പിന്തുണ നൽകി.

Leave a Reply

Your email address will not be published. Required fields are marked *