ഫെയ്‌സ്‌ക്രീം മാറ്റിവെച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അമ്മയെ ക്രൂരമായി മർദ്ദിച്ച മകൾ നിവ്യയെ (30) വയനാട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കുമ്പളം സ്വദേശിയായ ഇവർ തിങ്കളാഴ്ച വൈകിട്ടാണ് അമ്മയെ ആക്രമിച്ചത്. പനങ്ങാട് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. 

കമ്പിപ്പാര കൊണ്ടുള്ള മകളുടെ ആക്രമണത്തിൽ സരസുവിന്റെ വാരിയെല്ല് ഒടിഞ്ഞു. ലഹരി, കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ നിവ്യ അമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.തൊഴിലുറപ്പ് തൊഴിലാളിയായ സരസു മകളോടൊപ്പമാണ് താമസിച്ചിരുന്നത്.

അമ്മയെ മകൾ മർദ്ദിച്ചു, നിവ്യയുടെ മർദ്ദനമേറ്റ സരസുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ നിവ്യയെ പൊലീസ് വയനാട്ടിൽ വെച്ച് പിടികൂടി. ഭർത്താവുമായി അകന്നു കഴിയുന്ന നിവ്യ അമ്മയ്ക്കൊപ്പമായിരുന്നു താമസം.

Leave a Reply

Your email address will not be published. Required fields are marked *