അബുദാബിയിൽ യുഎസ് മധ്യസ്ഥതയിൽ റഷ്യ – യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് തുടക്കമായി. കിഴക്കൻ ഡോൺബാസ് മേഖലയിൽ നിന്ന് കീവ് പിന്മാറണമെന്ന് മോസ്കോ ആവശ്യപ്പെടുന്നതിനിടെയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

യുഎസ് മധ്യസ്ഥതയിൽ റഷ്യ – യുക്രെയ്ൻ സമാധാന ചർച്ചകൾ അബുദാബിയിൽ ആരംഭിച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു .ദാവോസിൽ വെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൊളോഡിമിർ സെലൻസ്കിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണിത് .

ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഈ ചർച്ചകൾ രണ്ട് ദിവസത്തേക്ക് കൂടി തുടരുംയുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്ലാഡിമിർ പുട്ടിനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അബുദാബിയിൽ സമാധാന ചർച്ചകൾക്ക് തുടക്കമായത്. 

Leave a Reply

Your email address will not be published. Required fields are marked *