സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെ, തന്റെ പുതിയ സംരംഭമായ ‘ബോർഡ് ഓഫ് പീസ്’ (Board of Peace) ഐക്യരാഷ്ട്രസഭയുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഗുണകരമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു.

ഐക്യരാഷ്ട്രസഭയ്ക്ക് വലിയ സാധ്യതകളുണ്ടെങ്കിലും അവ ഇതുവരെ പൂർണ്ണമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

ഐക്യരാഷ്ട്രസഭയ്ക്ക് അതിന്റെ പൂർണ്ണമായ സാധ്യതകൾക്കനുസരിച്ച് ഇതുവരെ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഡൊണാൾഡ് ട്രംപ് വിമർശിച്ചു. ഗസയിലെ അടിയന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾ തന്റെ ‘ബോർഡ് ഓഫ് പീസിന്’ മികച്ച രീതിയിൽ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ, ആഗോളതലത്തിലുള്ള മറ്റ് വിഷയങ്ങളിൽ യു.എന്നുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി.ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്തുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ബോർഡ് ഓഫ് പീസ്’ (Board of Peace) ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

സമാധാന ചർച്ചകൾക്കും യുദ്ധാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുമായി രൂപീകരിച്ച ഈ ആഗോള സമിതി, അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

തുടക്കത്തിൽ ഗസയിലെ പുനർനിർമ്മാണത്തിലാണ് സമിതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഗസയിലെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള യു.എൻ സെക്യൂരിറ്റി കൗൺസിൽ ‘റസല്യൂഷൻ 2803’ നടപ്പാക്കാൻ ബോർഡ് ഓഫ് പീസ് രൂപീകരിച്ചതിനെ ഐക്യരാഷ്ട്രസഭ സ്വാഗതം ചെയ്തു.

ഇതിനായി സംയുക്തമായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് ജനുവരി 22-ന് നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ഗസയിൽ ഐക്യരാഷ്ട്രസഭയ്ക്ക് നൽകാൻ കഴിയുന്ന പരമാവധി സഹായങ്ങൾ ഇതുവരെ നൽകിയിട്ടുണ്ടെന്ന് വക്താവ് സ്റ്റെഫാൻ ഡുജാറിക് വ്യക്തമാക്കി.

വെടിനിർത്തലിന് ശേഷം യു.എന്നിന് എത്രത്തോളം പ്രവർത്തനങ്ങൾ അവിടെ കാഴ്ചവെക്കാൻ സാധിച്ചുവെന്നത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഗസയിലെ പ്രവർത്തനങ്ങളിൽ തങ്ങൾ യു.എസ് അധികാരികളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അത് തുടരുമെന്നും സ്റ്റെഫാൻ ഡുജാറിക് വ്യക്തമാക്കി.

ലോകരാഷ്ട്രങ്ങൾക്കെല്ലാം അംഗത്വമുള്ള ഏക സംഘടനയാണ് യു.എൻ എന്നും അത് അതിന്റെ ലക്ഷ്യങ്ങൾക്കനുസരിച്ച് തന്നെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Leave a Reply

Your email address will not be published. Required fields are marked *