കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെ. (സി.ജെ. റോയ്) ആത്മഹത്യ ചെയ്യാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നതായും കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായും സൂചന നൽകുന്ന കുറിപ്പുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. 

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെ. ആത്മഹത്യ ചെയ്യാൻ നേരത്തെ ഉറപ്പിച്ചിരുന്നതായി വ്യക്തമാക്കുന്ന ഒമ്പത് പേജുള്ള കുറിപ്പുകൾ അദ്ദേഹത്തിന്റെ ഡയറിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു.

വിദേശ ബിസിനസ്സിലുണ്ടായ തിരിച്ചടികൾ മൂലമാണ് താൻ ഈ “അറ്റകൈ പ്രയോഗത്തിന്” മുതിരുന്നതെന്നും ഇതിന് കുടുംബം ക്ഷമിക്കണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെ.യുടെ മരണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

അദ്ദേഹത്തിന്റെ ഡയറിയിൽ നിന്ന് ലഭിച്ച ഒമ്പത് പേജുള്ള കുറിപ്പുകളിൽ, വർഷങ്ങളായി തന്നോടൊപ്പം നിൽക്കുന്ന നിക്ഷേപകരെ ചേർത്തുപിടിക്കണമെന്നും ആരെയും വഞ്ചിക്കരുതെന്നും അദ്ദേഹം പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *