മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽപാത പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി പൊന്നാനിയിൽ ഓഫീസ് തുറന്നു. പദ്ധതി നടപ്പിലാക്കുമ്പോൾ ജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽപാത പദ്ധതിയുടെ പ്രവർത്തനങ്ങൾ പൊന്നാനിയിൽ തുടക്കമായി.
സർവേ നടപടികൾക്കായി റഡാർ ഉപയോഗിക്കില്ലെന്നും പകരം നേരിട്ടുള്ള (Manual) സർവേ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി പൊന്നാനിയിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.
‘ഡി.എം.ആർ.സി പൊന്നാനി ഓഫീസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫീസ് അദ്ദേഹത്തിന്റെ വീടിനോട് ചേർന്നാണ് സജ്ജീകരിച്ചിരിക്കുന്നത്.കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമില്ലാത്തത് പ്രാരംഭ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
