2026 ടി-20 ലോകകപ്പിനുള്ള തന്റെ പ്രിയപ്പെട്ട പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരവും 1983-ലെ ലോകകപ്പ് ഹീറോയുമായ ക്രിസ് ശ്രീകാന്ത് രംഗത്തെത്തി. മലയാളി താരം സഞ്ജു സാംസണെയും പ്രമുഖ സ്പിന്നർ കുൽദീപ് യാദവിനെയും പൂർണ്ണമായും അവഗണിച്ചുകൊണ്ടാണ് ശ്രീകാന്ത് ടീമിനെ തിരഞ്ഞെടുത്തത്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് അദ്ദേഹം ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മികച്ച ഫോമിലുള്ള സഞ്ജുവിനെ പുറത്തിരുത്തിയ ശ്രീകാന്തിന്റെ തീരുമാനം ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.2026 ടി-20 ലോകകപ്പിനുള്ള തന്റെ ഇലവനിൽ സഞ്ജു സാംസണെ ഒഴിവാക്കി ഇഷാൻ കിഷനെ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തതിന്റെ കാരണം മുൻ താരം ക്രിസ് ശ്രീകാന്ത് വ്യക്തമാക്കി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ 9.2 ശരാശരിയിൽ 46 റൺസ് മാത്രം നേടിയ സഞ്ജുവിന്റെ മോശം ഫോമാണ് പ്രധാന തിരിച്ചടിയായത്.
അതേസമയം, സെഞ്ച്വറിയടക്കം 215 റൺസുമായി തിളങ്ങിയ ഇഷാൻ കിഷൻ ടീമിൽ ഇടംപിടിച്ചു. പരിക്കിൽ നിന്ന് മടങ്ങിയെത്തിയ തിലക് വർമ്മയെയും അദ്ദേഹം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോഫ്ര ആർച്ചറുടെ പന്തിൽ പരിക്കേറ്റതും ഏഷ്യാ കപ്പിലെ സ്ഥാനമാറ്റവുമാണ് സഞ്ജുവിന്റെ താളം തെറ്റിച്ചതെന്ന് ശ്രീകാന്ത്
