അമേരിക്കൻ ഉപരോധം കടുത്തതോടെ ക്യൂബയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായി. വിമാനത്താവളങ്ങളിൽ എത്തുന്ന അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഇന്ധനം നൽകുന്നത് നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.അമേരിക്കൻ ഉപരോധം മൂലം കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ അനിശ്ചിതത്വത്തിലായി.

ട്രംപ് ഭരണകൂടത്തിന്റെ രാഷ്ട്രീയ സമ്മർദ്ദം കാരണമുണ്ടായ ഈ ഇന്ധന പ്രതിസന്ധി ക്യൂബയുടെ ടൂറിസം മേഖലയെയും സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കും.

വെനസ്വേല, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെ ക്യൂബയിലേക്കുള്ള ഇറക്കുമതി തടസ്സപ്പെട്ടു. ഇത് രാജ്യത്തെ ഊർജ്ജ നിലയങ്ങളുടെയും ഗതാഗത സംവിധാനങ്ങളുടെയും പൂർണ്ണ സ്തംഭനത്തിന് കാരണമായി.

ഇന്ധനക്ഷാമം മൂലം ക്യൂബയിൽ വൈദ്യുതി, ഗതാഗത സംവിധാനങ്ങൾ താറുമാറായി. സ്ഥാപനങ്ങളുടെ പ്രവർത്തനസമയം വെട്ടിക്കുറച്ചു. വിദേശ വിമാനങ്ങൾ ഇന്ധനത്തിനായി അയൽരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് ടൂറിസം വരുമാനത്തെയും ജനജീവിതത്തെയും സാരമായി ബാധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *