നമീബിയക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയെ വയറിലെ അണുബാധയെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖം ഭേദമാകാത്ത സാഹചര്യത്തിൽ അദ്ദേഹം ഈ മത്സരത്തിൽ കളിക്കാനുള്ള സാധ്യത കുറവാണ്.അഭിഷേകിന് പകരം മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചേക്കും.

സഞ്ജുവിന്റെ ടി20 ലോകകപ്പിലെ ആദ്യ മത്സരമായിരിക്കും ഇത്. ഇഷാൻ കിഷനൊപ്പം സഞ്ജു തന്നെയാകും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുക എന്നാണ് സൂചനകൾ.വയറിലെ അണുബാധയെത്തുടർന്ന് ചികിത്സയിലുള്ള അഭിഷേക് ശർമ വ്യാഴാഴ്ച നമീബിയക്കെതിരെ കളിക്കാനുള്ള സാധ്യത കുറവാണെന്ന്ഈ സാഹചര്യത്തിൽ മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തിയേക്കും.

അങ്ങനെവന്നാൽ സഞ്ജുവിന്റെ ടി20 ലോകകപ്പ് അരങ്ങേറ്റമാകും ഇത്. സഞ്ജുവും ഇഷാൻ കിഷനും ചേർന്നായിരിക്കും ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുക.

യുഎസ്എക്കെതിരായ മത്സരത്തിൽ ഗോൾഡൻ ഡക്കായി മടങ്ങിയ അഭിഷേക് ശർമ, പനിയും വയറുവേദനയും കാരണം ഫീൽഡിംഗിന് ഇറങ്ങിയിരുന്നില്ല.

അസുഖം മാറാത്തതിനാൽ ഡൽഹിയിൽ നടന്ന ഇന്നത്തെ പരിശീലന സെഷനിലും താരം പങ്കെടുത്തില്ല. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ നടക്കുന്ന നമീബിയക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ ഓപ്പണറായി അരങ്ങേറ്റം കുറിക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *