നമീബിയക്കെതിരെ ഫോം തെളിയിക്കാൻ കിട്ടിയ സുവർണാവസരം സഞ്ജു സാംസൺ പാഴാക്കിയെന്ന് മുൻ താരം ക്രിസ് ശ്രീകാന്ത്. ബുദ്ധി ഉപയോഗിക്കാതെയാണ് സഞ്ജു കളിക്കുന്നതെന്നും വീണ്ടും അവസരങ്ങൾ നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
അഭിഷേകിന് പകരം ഓപ്പണറായി ഇറങ്ങിയ സഞ്ജു, 22 റൺസെടുത്ത് നിൽക്കെ അനാവശ്യ ഷോട്ടിന് മുതിർന്ന് പുറത്തായതിനെ ശ്രീകാന്ത് വിമർശിച്ചു.
തുടർച്ചയായ സിക്സറുകൾക്ക് ശേഷം സിംഗിളെടുത്ത് ബുദ്ധിപരമായി കളിക്കണമായിരുന്നുവെന്നും ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള സുവർണ്ണാവസരമാണ് സഞ്ജു കളഞ്ഞുകുളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജുവിന്റെ ടി-20 ഫോം മോശമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീകാന്ത്, 24 പന്തിൽ 61 റൺസെടുത്ത ഇഷാൻ കിഷനെ പ്രശംസിച്ചു. മികച്ച തുടക്കം ലഭിച്ചിട്ടും അനാവശ്യ ഷോട്ടിലൂടെ സഞ്ജു പുറത്തായപ്പോൾ, 93 റൺസിന്റെ കൂറ്റൻ ജയത്തോടെ ഇന്ത്യ നമീബിയയെ തകർത്തു.
