തിരുവനന്തപുരം മാളിൽ എസ്എഫ്‌ഐ പ്രവർത്തകരുമായി സംഘർഷമുണ്ടായ കേസിൽ സി.പി.ഒ മിഥുൻ റോയിക്കൊപ്പമുണ്ടായിരുന്ന യുവതിക്കെതിരായ കേസ് റദ്ദാക്കി. വഞ്ചിയൂർ പൊലീസ് ചുമത്തിയ ജാമ്യമില്ലാ വകുപ്പുകൾ കോടതി നീക്കി. മിഥുൻ റോയിക്കെതിരായ കേസ് റദ്ദാക്കുന്നതും നിലവിൽ പരിഗണനയിലാണ്.

പൊലീസുകാരനെതിരെ കടുത്ത വകുപ്പുകളും എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നിസ്സാര വകുപ്പുകളും ചുമത്തിയതിൽ വലിയ വിമർശനം ഉയർന്നിരുന്നു.

മാളിലെ മർദ്ദനം ആസൂത്രിതമല്ലെന്ന് ഫോർട്ട് എസിപിയുടെ അന്വേഷണ റിപ്പോർട്ട്. മിഥുൻ റോയിയെ തിരിച്ചറിഞ്ഞ എസ്എഫ്‌ഐ പ്രവർത്തകർ തർക്കത്തിലേർപ്പെടുകയും, മിഥുൻ ഇവരെ തള്ളിമാറ്റിയതോടെ മർദ്ദനം തുടങ്ങുകയുമായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. റിപ്പോർട്ട് ഇന്ന് കമ്മീഷണർക്ക് സമർപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *