ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി സെമിയിൽ 236 റൺസുമായി ദേവ്ദത്ത് പടിക്കൽ ഇരട്ട സെഞ്ച്വറി തികച്ചു. കെ.എൽ. രാഹുൽ (141), കരുൺ നായർ (60) എന്നിവരുടെ മികച്ച ബാറ്റിംഗ് കൂടി ചേർന്നതോടെ കർണാടക കരുത്തുറ്റ നിലയിലാണ്. നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 484 റൺസെന്ന നിലയിൽ കുതിക്കുന്ന കർണാടക മത്സരത്തിൽ വലിയ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു.

രഞ്ജി ട്രോഫിയിൽ ഈ സീസണിൽ മാത്രം പടിക്കൽ 447 റൺസ് അടിച്ചുകൂട്ടി. നേരത്തെ വിജയ് ഹസാരെ ട്രോഫിയിൽ നാല് സെഞ്ച്വറികളടക്കം 725 റൺസും, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 309 റൺസും താരം നേടിയിരുന്നു. എല്ലാ ഫോർമാറ്റുകളിലും മിന്നും ഫോം തുടരുന്ന പടിക്കൽ ടീം ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമിടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *