സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി തെക്കൻ കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. ഇന്ത്യൻ മഹാസമുദ്രത്തിലെ ന്യൂനമർദം കാരണം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ ലഭിച്ചേക്കും. അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, വടക്കൻ കേരളത്തിൽ ചൂട് കടുക്കും. സൂര്യതാപം ഒഴിവാക്കാൻ മെയ് 20 വരെ തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു.
രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂർ ജോലിയും, ഉച്ചയ്ക്ക് 12 മുതൽ 3 വരെ നിർബന്ധിത വിശ്രമവും അനുവദിച്ചാണ് പുതിയ ഉത്തരവ്. ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12-ന് അവസാനിക്കാനും വൈകിട്ട് 3-ന് തുടങ്ങാനും നിർദ്ദേശമുണ്ട്.
