തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായ അഭിഷേക് ശർമയെ സുനിൽ ഗാവസ്കർ പിന്തുണച്ചു. മികച്ച കളിക്കാരനായ അഭിഷേകിന് മേൽ വലിയ സമ്മർദ്ദമുണ്ടെന്നും, ഫോമിലേക്ക് മടങ്ങാൻ തുടക്കത്തിൽ ക്ഷമ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡോട്ട് ബോളുകളെ ഭയപ്പെടാതെ ഒന്ന് രണ്ട് ഓവറുകൾ ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിക്കണമെന്നാണ് ഗാവസ്കറുടെ ഉപദേശം.കളിക്കാൻ അഭിഷേകിനെ ഗാവസ്കർ ഉപദേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ താരം ഫോം കണ്ടെത്താൻ പാടുപെടുന്നത് സൂപ്പർ 8-ന് ഒരുങ്ങുന്ന ഇന്ത്യക്ക് ആശങ്കയാണ്.
വമ്പൻ ഷോട്ടുകൾക്കായി താരത്തെ സമ്മർദ്ദത്തിലാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പേസർമാർക്കും സ്പിന്നർമാർക്കുമിടയിൽ പതറുന്ന അഭിഷേക് ശർമ ഇന്ത്യക്ക് ആശങ്കയാകുന്നു.
യുഎസ്എക്കെതിരെ പേസിന് മുന്നിലും പാകിസ്താൻ, നെതർലൻഡ്സ് മത്സരങ്ങളിൽ ഓഫ് സ്പിന്നിന് മുന്നിലും താരം വീണു. കളിച്ച മൂന്ന് മത്സരങ്ങളിലും റണ്ണൊന്നുമെടുക്കാനാവാത്ത ഓപ്പണറുടെ ഫോമില്ലായ്മ സൂപ്പർ 8-ലേക്ക് കടക്കുന്ന ടീമിന് വലിയ തിരിച്ചടിയാണ്.
