സിംബാബ്‌വെക്കെതിരായ നിർണ്ണായക ലോകകപ്പ് പോരാട്ടത്തിൽ സഞ്ജു സാംസണെയും അക്സർ പട്ടേലിനെയും ഉൾപ്പെടുത്തണമെന്ന് സുരേഷ് റെയ്ന. ചെന്നൈയിലെ പിച്ചിന്റെ സ്വഭാവം സഞ്ജുവിന് ഗുണകരമാകുമെന്നും റെയ്ന അഭിപ്രായപ്പെട്ടു.

സിംബാബ്‌വെക്കെതിരായ മത്സരത്തിൽ സഞ്ജുവിനെ ഓപ്പണറാക്കുന്നതിന് പകരം മൂന്നാം നമ്പറിൽ ഇറക്കണമെന്ന് സുരേഷ് റെയ്ന നിർദേശിച്ചു. തിലക് വർമയ്ക്ക് പകരം സഞ്ജു വരുന്നത് ടീമിന് കൂടുതൽ കരുത്താകുമെന്നും, ഐപിഎല്ലിൽ നിലവിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് താരമായ സഞ്ജുവിന് ചെപ്പോക്കിലെ കാണികളുടെ വലിയ പിന്തുണ ലഭിക്കുമെന്നും റെയ്ന കൂട്ടിച്ചേർത്തു.

സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കുന്നത് ടീമിന് ഗുണകരമാകുമെന്ന് റെയ്‌ന പറഞ്ഞു. നിർണായക ഘട്ടങ്ങളിൽ സമ്മർദ്ദം അതിജീവിച്ച് വലിയ ഷോട്ടുകൾ കളിക്കാൻ സഞ്ജുവിന് കഴിയുമെന്നും, ഒരു വലംകൈ ബാറ്ററുടെ സാന്നിധ്യം മത്സരഗതി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെപ്പോക്കിലെ പിച്ച് സ്പിന്നർമാരെ തുണയ്ക്കുമെന്നതിനാൽ വാഷിങ്ടൺ സുന്ദറിന് പകരം വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലിനെ കളിപ്പിക്കണമെന്നും റെയ്ന നിർദേശിച്ചു. അക്സറിനെ ടീമിൽ ഉൾപ്പെടുത്തുന്നത് ബോളിങ്ങിൽ കൂടുതൽ ആധിപത്യം ഉറപ്പാക്കാൻ ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *