ടി20 ലോകകപ്പിൽ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനം. വെസ്റ്റ് ഇന്റീസിനെതിരായ നിർണ്ണായക മത്സരത്തിൽ വെറും 26 പന്തിൽ നിന്നാണ് സഞ്ജു തന്റെ കന്നി ലോകകപ്പ് ഫിഫ്റ്റി കുറിച്ചത്. സഞ്ജുവിന്റെ (28 പന്തിൽ 54) കരുത്തിൽ ഇന്ത്യ 10 ഓവറിൽ 98 റൺസെടുത്ത് ശക്തമായ നിലയിലാണ്.
സൂര്യകുമാർ യാദവ് (18) ക്രീസിലുണ്ട്; അകേൽ ഹൊസൈൻ, ജേസൺ ഹോൾഡർ എന്നിവർക്കാണ് വിക്കറ്റുകൾ.ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ 4 വിക്കറ്റിന് 195 റൺസെടുത്തു. റോസ്റ്റൺ ചേസ് (40), ഹോൾഡർ (37), പവൽ (34) എന്നിവരുടെ പ്രകടനമാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി ബുംറ രണ്ട് വിക്കറ്റ് നേടി.
