കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ 2026 ടി20 ലോകകപ്പ് സെമി ഫൈനലിൽ കടന്നു. വിൻഡീസ് ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം, 19.2 ഓവറിൽ 199 റൺസ് നേടി ഇന്ത്യ മറികടന്നു.
സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് ഈ ചരിത്ര വിജയം സമ്മാനിച്ചത്.50 പന്തിൽ 97 റൺസ്* നേടി സഞ്ജു സാംസൺ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ സെമി ഫൈനലിലെത്തിച്ചത്.
12 ഫോറും 4 സിക്സും ഉൾപ്പെട്ട ഇന്നിങ്സിൽ 194 സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ താണ്ഡവം.
ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ തവണ സെമി ഫൈനലിൽ പ്രവേശിക്കുന്ന ടീമെന്ന സ്വന്തം റെക്കോർഡ് ഇന്ത്യ ഒരിക്കൽ കൂടി തിരുത്തി. വിൻഡീസിനെതിരായ വിജയത്തോടെ 20-ാം തവണയാണ് ഇന്ത്യ ഒരു ഐസിസി ടൂർണമെന്റിന്റെ സെമിയിലെത്തുന്നത്.
ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങിയ പ്രമുഖ ടൂർണമെന്റുകളിലെല്ലാം ഇന്ത്യ തങ്ങളുടെ ആധിപത്യം തുടരുകയാണ്.
