വെസ്റ്റ് ഇൻഡീസിനെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസൺ നടത്തിയ വിജയാഘോഷം ഇപ്പോൾ ചർച്ചയാവുകയാണ്. ഹെൽമറ്റ് ഊരിയെറിഞ്ഞത് ഐസിസിയുടെ അച്ചടക്ക ചട്ടപ്രകാരം (Article 2.2) ‘ഉപകരണങ്ങളോടുള്ള മോശം പെരുമാറ്റം’ എന്ന വിഭാഗത്തിൽപ്പെട്ടേക്കാം.

ഇത് ലെവൽ 1 കുറ്റമായാണ് കണക്കാക്കാറുള്ളത്. സാധാരണഗതിയിൽ ഇതിന് മാച്ച് ഫീയുടെ 50% പിഴയോ ഒന്നോ രണ്ടോ ഡെമെറിറ്റ് പോയിന്റോ ആണ് ലഭിക്കാറുള്ളത്. നിലവിൽ സഞ്ജുവിന് മറ്റ് ഡെമെറിറ്റ് പോയിന്റുകൾ ഇല്ലാത്തതിനാൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന സെമി ഫൈനലിൽ അദ്ദേഹത്തിന് വിലക്ക് നേരിടാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സഞ്ജു സാംസണെതിരെ അച്ചടക്ക നടപടിക്ക് ഐസിസി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും ഒരു മത്സരത്തിൽ വിലക്ക് വരാനുള്ള സാധ്യത കുറവാണ്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ മാച്ച് ഫീയുടെ നിശ്ചിത ശതമാനം പിഴയോ ഡിമെറിറ്റ് പോയിന്റോ ശിക്ഷയായി ലഭിക്കാറുള്ളൂ.

എങ്കിലും ഇംഗ്ലണ്ടിനെതിരായ നിർണ്ണായക സെമിക്ക് മുൻപ് ആരാധകർക്കിടയിൽ ഈ വാർത്ത വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.വിജയറണ്ണിന് പിന്നാലെ സഞ്ജു നടത്തിയ വൈകാരികമായ ആഘോഷപ്രകടനമാണ് ഐസിസി അച്ചടക്ക സമിതിയുടെ നിരീക്ഷണത്തിലുള്ളത്.

ആകാശത്തേക്ക് കൈകളുയർത്തിയും പ്രാർത്ഥിച്ചും താരം ആവേശം പ്രകടിപ്പിച്ചെങ്കിലും, അതിനിടെ ഹെൽമറ്റ് ഊരിയെറിഞ്ഞ നടപടിയാണ് ചട്ടലംഘനമായി പരിശോധിക്കപ്പെടുന്നത്. ബാറ്റിംഗ് ഉപകരണങ്ങളോടുള്ള ഈ പെരുമാറ്റം ഐസിസിയുടെ അച്ചടക്ക പരിധിയിൽ വരുന്നതിനാലാണ് നടപടിക്ക് സാധ്യത കൽപ്പിക്കപ്പെടുന്നത്.

ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം ബാറ്റ്, ഹെൽമറ്റ് തുടങ്ങിയ കായിക ഉപകരണങ്ങളോട് അനാദരവ് കാണിക്കുന്നത് ശിക്ഷാർഹമാണ്. വിജയറണ്ണിന് പിന്നാലെ സഞ്ജു ഹെൽമറ്റ് അലക്ഷ്യമായി ഊരിയെറിഞ്ഞത് ഈ നിയമത്തിന്റെ പരിധിയിൽ വരും.

ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നതും മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നതും ഗൗരവകരമായതിനാൽ ഐസിസി ഈ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *