യു.എസ് – ഇറാൻ സംഘർഷത്തിൽ അപ്രതീക്ഷിത വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാഴ്ച നീണ്ട ശക്തമായ ആക്രമണങ്ങൾക്ക് ശേഷം, പശ്ചിമേഷ്യയിലെ യു.എസ് സേനയുടെ സുരക്ഷയും ഇറാന്റെ ആക്രമണശേഷി തകർത്തെന്ന വിലയിരുത്തലും കണക്കിലെടുത്ത് യു.എസ്. സെൻട്രൽ കമാൻഡ് നൽകിയ ശുപാർശയെത്തുടർന്നാണ് ട്രംപിന്റെ ഈ മനംമാറ്റം. യു.എസ് പിന്മാറിയതോടെ ഗൾഫ് രാജ്യങ്ങൾക്കെതിരെയുള്ള സൈനിക നടപടികൾ ഇറാനും താൽക്കാലികമായി നിർത്തിവെച്ചു.

അതേസമയം, യു.എസിന്റെ ഈ അപ്രതീക്ഷിത തീരുമാനം ഇസ്രായേലിനെ അമ്പരപ്പിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്യുന്നതിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈറ്റ് ഹൗസിലേക്ക് പുറപ്പെടാനിരുന്ന വിമാനം വൈകുന്നത് അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്.

ഒമാൻ മധ്യസ്ഥത വഹിക്കുന്ന ചർച്ചകളിലൂടെ ഇറാനെ സമവായത്തിലെത്തിക്കാനാണ് നിലവിൽ അമേരിക്കയുടെ ശ്രമം. എന്നാൽ ഈ ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന്റെ ഊർജ്ജ-സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അതിശക്തമായ തിരിച്ചടി നൽകാനും ട്രംപ് ഭരണകൂടം പദ്ധതിയിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *