2026 ടി20 ലോകകപ്പിന്റെ ആവേശകരമായ സെമി ഫൈനലിൽ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും നേർക്കുനേർ വരുമ്പോൾ കടുത്ത മത്സരം തന്നെയാണ് ക്രിക്കറ്റ് ലോകംപ്രതീക്ഷിക്കുന്നത്.
ഇംഗ്ലണ്ടിനെ വീഴ്ത്താൻ സ്പിന്നർ കുൽദീപ് യാദവിനെ ഇന്ത്യ കളിപ്പിക്കണമെന്ന് മൈക്കൽ വോൺ. ഇംഗ്ലീഷ് ബാറ്റിങ് നിരയെ തളയ്ക്കാൻ കുൽദീപിന്റെ റെക്കോർഡ് സഹായിക്കുമെന്നും വോൺ അഭിപ്രായപ്പെട്ടു.ഇംഗ്ലണ്ടിനെതിരെ മധ്യനിരയിലെ അധിക ബാറ്റിംഗിനേക്കാൾ കുൽദീപ് യാദവിനെപ്പോലൊരു വിക്കറ്റ് ടേക്കറെയാണ് ഇന്ത്യക്ക് വേണ്ടതെന്ന് വോൺ പറഞ്ഞു.
ഇംഗ്ലീഷ് ബാറ്റിംഗ് നിരയ്ക്ക് കുൽദീപിന്റെ പന്തുകൾ ഇപ്പോഴും വലിയ വെല്ലുവിളിയാണെന്നും, തിലക് വർമ്മയ്ക്കോ ദുബെയ്ക്കോ പകരം അദ്ദേഹത്തെ ഉൾപ്പെടുത്തണമെന്നും വോൺ നിർദ്ദേശിച്ചു.
കുൽദീപ് മത്സരപരിചയം കുറവാണെങ്കിലും ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വലിയ മുതൽകൂട്ടാകുമെന്ന് വോൺ പറഞ്ഞു.
