ആവേശകരമായ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ കടന്നു. ഇന്ത്യ ഉയർത്തിയ 253 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് പോരാട്ടം 246 റൺസിൽ അവസാനിച്ചു. ജയത്തിന് തൊട്ടടുത്തെത്തിയെങ്കിലും അവസാന ഓവറുകളിൽ ഇംഗ്ലണ്ടിന് അടിപതറി.

ജേക്കബ് ബെതലിന്റെ വെടിക്കെട്ട് സെഞ്ച്വറി (48 പന്തിൽ 105) ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകിയെങ്കിലും ഇന്ത്യയെ മറികടക്കാനായില്ല. നേരത്തെ സഞ്ജു സാംസണിന്റെ കരുത്തുറ്റ ഇന്നിങ്‌സും (42 പന്തിൽ 89), ശിവം ദുബെ (43), ഇഷാൻ കിഷൻ (39) എന്നിവരുടെ പ്രകടനവുമാണ് ഇന്ത്യയെ കൂറ്റൻ ടോട്ടലിലെത്തിച്ചത്.

ഏഴ് റൺസിന്റെ ആവേശജയത്തോടെ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു.ഹാർദിക് (27), തിലക് (21), സൂര്യകുമാർ (11) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ ഓപ്പണർ അഭിഷേക് (9) നിരാശപ്പെടുത്തി.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സെമിയിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയെത്തുന്ന ന്യൂസിലൻഡാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. മാർച്ച് 8-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശപ്പോര്.

Leave a Reply

Your email address will not be published. Required fields are marked *