ആദ്യ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ, കിട്ടിയ അവസരങ്ങൾ ഗംഭീര പ്രകടനങ്ങളിലൂടെ മുതലാക്കി ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയമായിരിക്കുകയാണ്.
വിൻഡീസിനെതിരെ 97* റൺസും സെമിയിൽ ഇംഗ്ലണ്ടിനെതിരെ 89 റൺസും നേടി ഇന്ത്യയെ ഫൈനലിലെത്തിച്ച സഞ്ജു, ടൂർണമെന്റിലെ മികച്ച താരത്തിനുള്ള (Player of the Tournament) ഐസിസി പട്ടികയിലും ഇടംപിടിച്ചു.
സഞ്ജു സാംസൺ ഇഫക്റ്റ് ഇപ്പോൾ സ്കൂൾ പരീക്ഷകളിലും എത്തിയിരിക്കുകയാണ്. അഞ്ചാം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷാ പേപ്പറിൽ സഞ്ജുവിന്റെ പ്രൊഫൈൽ തയ്യാറാക്കാനായിരുന്നു ചോദ്യം.
കേരള സിലബസ് പരീക്ഷയിലെ ഈ ചോദ്യം വിദ്യാർത്ഥികൾക്കിടയിൽ വലിയ കൗതുകവുംആവേശവുമാണ് ഉണ്ടാക്കിയത്.ന്യൂസിലൻഡിനെതിരായ ഫൈനലിൽ സഞ്ജു സാംസൺ തന്നെയാണ് ഇന്ത്യയുടെ കരുത്ത്.
ലോകകപ്പിന് തൊട്ടുമുമ്പ് കിവീസിനെതിരായ പരമ്പരയിലെ മോശം പ്രകടനം മൂലം സ്ഥാനം നഷ്ടമായെങ്കിലും, അഭിഷേക് ശർമ്മയുടെ അഭാവത്തിൽ ലഭിച്ച അവസരം സഞ്ജു മുതലാക്കി. നിലവിൽ 77 ശരാശരിയിലും 200-ന് മുകളിൽ സ്ട്രൈക്ക് റേറ്റിലും 232 റൺസ് അടിച്ചുകൂട്ടിയ സഞ്ജു അവിശ്വസനീയമായ ഫോമിലാണ്.
