മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാമ്പിലെത്തി. ടി20 ലോകകപ്പിലെ ടൂർണമെന്റ് താരം എന്ന പദവിയുമായാണ് ഇന്ത്യയുടെ ഹീറോ ചെന്നൈയിലെത്തിയത്.

ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിനെ ചെന്നൈ വിമാനത്താവളത്തിൽ ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്.

ചെന്നൈ സൂപ്പർ കിംഗ്‌സ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ സഞ്ജുവിന്റെ വരവ് പങ്കുവെച്ചു. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ സി.എസ്.കെയുടെ വൻ ബാറ്റിംഗ് പ്രതീക്ഷയാണ് സഞ്ജു.”മാർച്ച് 30-ന് ഗുവാഹത്തിയിൽ നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും.

തന്റെ പഴയ ടീമിനെതിരെ ചെന്നൈയുടെ ടോപ്പ് ഓർഡർ ബാറ്ററായാകും സഞ്ജു സാംസൺ അരങ്ങേറുക. ഇതിഹാസ താരം എം.എസ്. ധോണി ഇംപാക്ട് പ്ലെയറായി ഇറങ്ങാൻ സാധ്യതയുള്ളതിനാൽ, ഈ സീസണിൽ ചെന്നൈയുടെ വിക്കറ്റ് കീപ്പർ വേഷത്തിലും സഞ്ജുവിനെ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *