നാറ്റോ അംഗരാജ്യങ്ങളെ ‘ഭീരുക്കൾ’ എന്ന് വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നീക്കത്തിൽ യുഎസിനെ പിന്തുണക്കാത്തതിനെത്തുടർന്നാണ് ട്രൂത്ത് സോഷ്യൽ വഴി അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്.
അമേരിക്കയില്ലാതെ നാറ്റോ വെറും ‘പേപ്പർ ടൈഗർ’ ആണെന്നും ആണവശക്തിയായ ഇറാനെ തടയാനുള്ള പോരാട്ടത്തിൽ സഖ്യകക്ഷികൾ പരാജയപ്പെട്ടെന്നും ട്രംപ് ആരോപിച്ചു.ഇറാനെതിരായ സൈനിക നീക്കം വിജയിച്ചെന്നും ഇനി അപകടസാധ്യത കുറവാണെന്നും ട്രംപ് വ്യക്തമാക്കി. എണ്ണവില വർധനയിൽ പരാതി പറയുന്ന നാറ്റോ രാജ്യങ്ങൾ ഹോർമുസ് കടലിടുക്ക് തുറക്കാൻ സഹായിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. നിസ്സാരമായ സൈനിക നീക്കത്തിലൂടെ പരിഹരിക്കാവുന്ന കാര്യത്തിൽ വിട്ടുനിൽക്കുന്ന സഖ്യകക്ഷികളെ ‘ഭീരുക്കൾ’ എന്ന് വിളിച്ച ട്രംപ്, ഈ നിലപാട് മറക്കില്ലെന്നും മുന്നറിയിപ്പ് നൽകി.
നാറ്റോ (NATO) രാജ്യങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഉപരോധം നീക്കാൻ പടക്കപ്പലുകൾ അയക്കണമെന്ന യുഎസ് ആവശ്യം ജർമ്മനി, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ നിരസിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
