റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടന്നിരിക്കെ, റഷ്യൻ അതിർത്തിക്കുള്ളിലേക്ക് നൂറുകണക്കിന് ഡ്രോണുകൾ അയച്ച് സമീപകാലത്തെ ഏറ്റവും ശക്തമായ വ്യോമാക്രമണം നടത്തി യുക്രെയ്ൻ. രാത്രിയിലുടനീളം നടന്ന വൻ ആക്രമണത്തിൽ മോസ്കോ മേഖലയിലും അതിർത്തി പ്രദേശങ്ങളിലുമായി ചുരുങ്ങിയത് ആറ് പേരെങ്കിലും കൊല്ലപ്പെടുകയും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു.
റഷ്യയുടെ അവകാശവാദപ്രകാരം എണ്ണൂറിലധികം യുക്രേനിയൻ ഡ്രോണുകൾ വ്യോമസേനയും ഇലക്ട്രോണിക് വാർഫെയർ യൂണിറ്റുകളും ചേർന്ന് വെടിവച്ചിട്ടെങ്കിലും, മോസ്കോയ്ക്ക് സമീപമുള്ള വൻകിട ലോജിസ്റ്റിക്സ് വെയർഹൗസുകൾക്കും ഇന്ധന സംഭരണ ശാലകൾക്കും വൻ തീപിടുത്തമുണ്ടായി.
റഷ്യൻ സൈന്യത്തിന്റെ ഇന്ധന വിതരണ ശൃംഖലകളും വ്യാവസായിക സമുച്ചയങ്ങളും തകർത്ത് സാമ്പത്തിക-സൈനിക അടിത്തറ തകക്കുക എന്ന ലക്ഷ്യത്തോടെയാണ് യുക്രെയ്ൻ തങ്ങളുടെ ഡ്രോൺ ആക്രമണങ്ങൾ വ്യാപിപ്പിച്ചിരിക്കുന്നത്

