ഖത്തറിലെ റാസ് ലഫാൻ, മെസൈയീദ് എൽഎൻജി പ്ലാന്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഖത്തറിന്റെ പ്രകൃതിവാതക ശേഖരത്തിന്റെ 17% തകർക്കപ്പെട്ടു. ഇത് പുനഃസ്ഥാപിക്കാൻ 5 വർഷം വരെ എടുത്തേക്കാമെന്നും പ്രതിവർഷം 12.8 ദശലക്ഷം ടൺ വിതരണം തടസ്സപ്പെടുമെന്നും ഖത്തർ അറിയിച്ചു.

ലോകത്തെ പ്രധാന ഇന്ധന സ്രോതസ്സായ ഇവിടെയുണ്ടായ നാശനഷ്ടം ഏഷ്യൻ-യൂറോപ്യൻ രാജ്യങ്ങളെയും ഇന്ത്യയെയും വലിയ ഊർജ്ജ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്.ഖത്തറിലെ ഈ ആക്രമണം ഇന്ത്യ, ചൈന, ഇറ്റലി തുടങ്ങി നിരവധി രാജ്യങ്ങളിലേക്കുള്ള ഇന്ധന വിതരണത്തെ സാരമായി ബാധിക്കും.

റാസ് ലഫാൻ പ്ലാന്റിലുണ്ടായ നാശനഷ്ടം മൂലം എൽഎൻജി കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഈ പ്രതിസന്ധി വഴി ഖത്തറിന് മാത്രം ഏകദേശം 2000 കോടി ഡോളറിന്റെ വാർഷിക വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ലോകത്ത് എൽഎൻജി ഇറക്കുമതിയിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യയെ ഈ പ്രതിസന്ധി സാരമായി ബാധിക്കും. ഇന്ത്യയുടെ ആവശ്യകതയുടെ 41 ശതമാനവും (ഏകദേശം 11.2 മില്ല്യൺ ടൺ) ഖത്തറാണ് നൽകുന്നത്.

നിലവിലെ പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഖത്തറിലുണ്ടായ ഈ ആക്രമണം ഇന്ത്യയിലെ എൽപിജി, എൽഎൻജി വിതരണത്തെയും വിലയെയും വരുംദിവസങ്ങളിൽ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *