കേരളത്തിൽ ചൂടിന് നേരിയ ആശ്വാസമേകി ഇന്ന് മുതൽ ഏപ്രിൽ 1 വരെ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴ ലഭിച്ചേക്കും. ഇതോടെ സംസ്ഥാനത്തെ ഉയർന്ന താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വർഷം കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യതയില്ലെന്ന റിപ്പോർട്ടും ആശ്വാസം പകരുന്നു.

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിനും (മണിക്കൂറിൽ 30-40 കി.മീ) ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ച് സുരക്ഷിതമായി വീടിനുള്ളിൽ ഇരിക്കുക, ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുക, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക എന്നീ നിർദേശങ്ങൾ പാലിക്കാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *