ഹോർമുസ് കടലിടുക്കിന് മുകളിൽ അമേരിക്കയുടെ എ-10 വിമാനം കൂടി വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. നേരത്തെ തകർത്ത എഫ്-15 വിമാനത്തിലെ പൈലറ്റ് തങ്ങളുടെ പിടിയിലാണെന്നും ഇറാൻ അറിയിച്ചു. എന്നാൽ, സൈനികനെ രക്ഷപ്പെടുത്തിയതായി അമേരിക്കൻ സൈന്യം വ്യക്തമാക്കി.
ദക്ഷിണ ഇറാനിൽ വെച്ചാണ് റെവല്യൂഷണറി ഗാർഡ് വിമാനം തകർത്തത്.ഇറാൻ്റെ പിടിയിലായെന്ന് കരുതുന്ന പൈലറ്റിനെ വീണ്ടെടുക്കാൻ യുഎസ് സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, മറ്റൊരു രാജ്യം വഴി അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണത്തിന് അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല.
