അമേരിക്ക മുന്നോട്ടുവെച്ച താൽക്കാലിക വെടിനിർത്തൽ കരാർ തള്ളിയ ഇറാൻ, യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ 10 ഇന സമാധാന നിർദേശങ്ങൾ സമർപ്പിച്ചു.

പാകിസ്താൻ മുഖേന കൈമാറിയ ഈ നിർദേശങ്ങളിൽ ഉപരോധങ്ങൾ നീക്കുക, ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾക്ക് പണം ഈടാക്കി യാത്രാനുമതി നൽകുക എന്നിവ ഉൾപ്പെടുന്നു. ഇറാന്റെ നിർദേശം നിർണായകമാണെങ്കിലും അത് പര്യാപ്തമല്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *