പഞ്ചാബ് ഉയർത്തിയ 255 റൺസെന്ന ഹിമാലയൻ ലക്ഷ്യത്തിന് മുന്നിൽ ലക്നൗ പൊരുതി വീണു. 20 ഓവറിൽ 200 റൺസെടുക്കാനേ ലക്നൗവിന് സാധിച്ചുള്ളൂ. പന്ത്, മാർഷ്, മാർക്രം എന്നിവർ പൊരുതിയെങ്കിലും 54 റൺസിന്റെ തോൽവി ഒഴിവാക്കാനായില്ല. ഈ വിജയത്തോടെ പഞ്ചാബ് ഒന്നാം സ്ഥാനം ഉറപ്പിച്ചപ്പോൾ, തുടർച്ചയായ മൂന്നാം തോൽവിയോടെ ലക്നൗ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഓപ്പണിങ് സഖ്യത്തിൽ മാറ്റം വരുത്തി ഇറങ്ങിയ ലക്നൗവിന് മാർഷും ബദോനിയും ചേർന്ന് മികച്ച തുടക്കം നൽകി. പവർപ്ലേയിൽ 61 റൺസെടുത്ത ശേഷമാണ് ബദോനി പുറത്തായത്.

തുടർന്നെത്തിയ ക്യാപ്റ്റൻ ഋഷഭ് പന്തും തകർത്തടിച്ചതോടെ ലക്നൗ കുതിച്ചെങ്കിലും, 12-ാം ഓവറിൽ മാർഷിനെ പുറത്താക്കി യുസ്‌വേന്ദ്ര ചെഹൽ പഞ്ചാബിന് ബ്രേക്ത്രൂ നൽകി.നാലാമനായി ഇറങ്ങിയ പുരാൻ നിരാശപ്പെടുത്തിയപ്പോൾ, മാർക്രവും മുകുൾ ചൗധരിയും ചേർന്ന് തോൽവിയുടെ ആഘാതം കുറച്ചു. പഞ്ചാബിനായി മാർക്കോ യാൻസൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. അർഷ്ദീപ്, വൈശാഖ്, ചെഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *