അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനൊരുങ്ങുന്ന മുംബൈ ഇന്ത്യൻസിന് ശുഭവാർത്ത. എങ്കിലും ആരാധകർ ഉറ്റുനോക്കുന്നത് സൂപ്പർ താരം രോഹിത് ശർമ്മയുടെ കാര്യത്തിലാണ്. പരിക്കിന്റെ ആശങ്കകൾക്കിടെ രോഹിത് ഇന്ന് കളിക്കാനിറങ്ങുമോ എന്നതിൽ സസ്പെൻസ് തുടരുകയാണ്. രോഹിതിന്റെ ഫിറ്റ്നസിനെക്കുറിച്ച് പരിശീലകൻ നൽകിയ പുതിയ അപ്‌ഡേറ്റ് ടീമിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

തുടർച്ചയായ നാല് തോൽവികളുമായി മുംബൈ ഇന്ത്യൻസ് കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ രോഹിത് ശർമ്മയുടെ തിരിച്ചുവരവ് ടീമിന് അനിവാര്യമാണ്.

ആർസിബിക്കെതിരായ മത്സരത്തിനിടെ ഹാംസ്ട്രിംഗിന് പരിക്കേറ്റ രോഹിത്തിന് പഞ്ചാബ് കിംഗ്‌സിനെതിരായ കഴിഞ്ഞ മത്സരം നഷ്ടമായിരുന്നു. നിലവിലെ മോശം ഫോമിൽ നിന്ന് ടീമിനെ കരകയറ്റാൻ രോഹിത്തിന്റെ സാന്നിധ്യം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *