പി.വി. അൻവർ ഇന്ന് മുൻ മന്ത്രി ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തും. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം.
സി.പി.എമ്മുമായി അകന്ന് നിൽക്കുന്ന ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അൻവർ അദ്ദേഹത്തെ കാണാൻ എത്തുന്നത് എന്നത് രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് കാണുന്നത്.
