പാലാ: ചേപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർ ഷേബാ റേയ്ച്ചലിന്റെ (34) ആത്മഹത്യയിൽ ആശുപത്രി മാനേജ്‌മെന്റിനും വകുപ്പ് മേധാവിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഭർത്താവ് സുബിൻ പി. വർഗീസ്.
അമിതമായ ജോലിഭാരവും വിശ്രമമില്ലാത്ത ഡ്യൂട്ടികളുമാണ് ഷേബയെ മരണത്തിലേക്ക് തള്ളിവീഴ്ത്തിയതെന്ന് സുബിൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നു.
