സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ചറിക്ക് മുന്നിൽ (101) മുംബൈ ഇന്ത്യൻസ് പതറി. ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 208 റൺസ് പിന്തുടർന്ന മുംബൈയ്ക്ക് 104 റൺസെടുക്കാനേ സാധിച്ചുള്ളൂ.

സഞ്ജു ഒറ്റയ്ക്ക് നേടിയ സ്കോറിനോട് പോലും മല്ലിടാനാകാതെ 19 ഓവറിൽ മുംബൈ തകർന്നടിഞ്ഞപ്പോൾ, ‘എൽ ക്ലാസിക്കോ’ പോരാട്ടത്തിൽ 103 റൺസിന്റെ വമ്പൻ ജയവുമായി ചെന്നൈ പോയിന്റ് പട്ടികയിൽ കുതിച്ചു.

കരീബിയൻ സ്പിന്നർ അകീൽ ഹുസൈന്റെ നാല് വിക്കറ്റ് പ്രകടനമാണ് മുംബൈയെ തകർത്തത്. സൂര്യകുമാർ യാദവ് (36), തിലക് വർമ (37) എന്നിവർക്ക് മാത്രമാണ് മുംബൈ നിരയിൽ പിടിച്ചുനിൽക്കാനായത്. നൂർ അഹമ്മദ് രണ്ട് വിക്കറ്റും മറ്റുള്ളവർ ഓരോ വിക്കറ്റും വീഴ്ത്തി. ഈ മിന്നും ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, മുംബൈ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

തുടക്കത്തിൽ ഡികോക്ക് സിക്സറടിച്ചെങ്കിലും, മലേവാറിനെ പൂജ്യത്തിന് പുറത്താക്കി അകീൽ ഹുസൈൻ തിരിച്ചടിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ 29 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ മുംബൈ തകർന്നു. നാലാം വിക്കറ്റിൽ സൂര്യകുമാറും തിലക് വർമയും ചേർന്ന് 73 റൺസ് കൂട്ടിച്ചേർത്തെങ്കിലും സ്കോറിംഗിന് വേഗതയുണ്ടായിരുന്നില്ല.

ഒടുവിൽ തിലകിനെ ബൗൾഡാക്കി അകീൽ തന്നെ ഈ കൂട്ടുകെട്ട് പൊളിച്ചതോടെ മുംബൈയുടെ തോൽവി ഉറപ്പായി

Leave a Reply

Your email address will not be published. Required fields are marked *