ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. വൃക്കരോഗം മൂർച്ഛിച്ചതിനെത്തുടർന്ന് സംസാരശേഷി പോലും നഷ്ടപ്പെട്ട നിലയിൽ ഇയാൾ മരണക്കിടക്കയിലാണെന്ന് സൂചനയുണ്ട്.
കഴിഞ്ഞ മാസം ഇയാളുടെ സഹോദരൻ പാകിസ്താനിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചതിന് പിന്നാലെയാണ് മസൂദ് അസ്ഹറിന്റെ ആരോഗ്യനില സംബന്ധിച്ച വാർത്തകളും പുറത്തുവരുന്നത്. പാക് അധികൃതർ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
