പഞ്ചാബ് കിങ്‌സിനെതിരെയും വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ്. 16 പന്തിൽ 43 റൺസെടുത്ത വൈഭവിനെ അർഷ്ദീപ് സിങ്ങിന്റെ പന്തിൽ ശ്രേയസ് അയ്യർ ക്യാച്ചിലൂടെ പുറത്താക്കി. അഞ്ചോവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 75 റൺസുമായി തകർപ്പൻ നിലയിലാണ് ടീം.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് സ്റ്റോയ്നിസിന്റെ (62*) വെടിക്കെട്ട് മികവിൽ 20 ഓവറിൽ 222 റൺസെടുത്തു. പ്രഭ്‌സിമ്രാൻ (59), ശ്രേയസ് അയ്യർ (30) എന്നിവരും തിളങ്ങിയപ്പോൾ രാജസ്ഥാനായി യാഷ്‌രാജ് പുഞ്ച രണ്ട് വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ, കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്.

രാജസ്ഥാൻ നിരയിൽ ഷിമ്രോൺ ഹെറ്റ്മെയർക്ക് പകരം ദാസുൻ ഷനകയും ബിഷ്ണോയിക്ക് പകരം യാഷ്‌രാജ് പുഞ്ചയും ഇടംപിടിച്ചു. ഡൽഹിക്കെതിരെ ജയിച്ച ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയ പഞ്ചാബ്, സൂര്യാൻഷ് ഷെഡ്ഗെയെയും ലോക്കി ഫെർഗൂസനെയും പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *