തമിഴ്നാട്ടിലെ വിജയ്യുടെ ചരിത്രവിജയത്തെ ‘അപ്രതീക്ഷിത സുനാമി’ എന്ന് വിശേഷിപ്പിച്ച് ബിജെപി എംപിയും നടിയുമായ ഹേമമാലിനി. മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്ന അദ്ദേഹത്തിന് ആശംസകൾ നേർന്ന ഹേമമാലിനി, പുതുച്ചേരിയിലെ ബിജെപി വിജയത്തെയും അഭിനന്ദിച്ചു. നല്ല ഭരണത്തിലൂടെ വിജയം ആവർത്തിക്കാമെന്നതിന് തെളിവാണ് പുതുച്ചേരിയിലെ ബിജെപിയുടെ മുന്നേറ്റമെന്നും അവർ കൂട്ടിച്ചേർത്തു.
പതിറ്റാണ്ടുകൾ നീണ്ട ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം കുറിച്ച് തമിഴ്നാട് പുതിയ പാതയിലേക്ക്. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം യുവാക്കളുടെ വൻ പിന്തുണയോടെ ജോസഫ് വിജയ് സംസ്ഥാനത്ത് അപ്രതീക്ഷിത സുനാമി തീർത്തു.
പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കാൻ ഒരുങ്ങുന്ന വിജയ്ക്ക് ആശംസകൾ നേരുന്നതിനൊപ്പം, ഇത് തമിഴകത്തിന്റെ പുതിയ രാഷ്ട്രീയ ഉദയമാണെന്നും ഹേമമാലിനി വിശേഷിപ്പിച്ചു.
