ആധുനിക സാങ്കേതികവിദ്യയുടെ ദുരുപയോഗം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. സാധാരണ ചിത്രങ്ങളെ AI ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കുന്ന ‘ന്യൂഡിഫൈ’ ആപ്പുകൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും യഥേഷ്ടം ലഭ്യമാണ്.
ആപ്പിളും ഗൂഗിളും ഇത്തരം ആപ്പുകൾക്ക് പ്ലാറ്റ്ഫോം ഒരുക്കുന്നതിലൂടെ ഈ സൈബർ ക്രൂരതയ്ക്ക് കൂട്ടുനിൽക്കുകയാണെന്ന ഗുരുതര ആരോപണമാണ് ഇപ്പോൾ ഉയരുന്നത്ടെക് ട്രാൻസ്പരൻസി പ്രൊജക്റ്റിന്റെ പഠനപ്രകാരം, നൂറുകണക്കിന് ‘ന്യൂഡിഫൈ’ ആപ്പുകൾ ആപ്പിൾ, ഗൂഗിൾ സ്റ്റോറുകളിലായി 48 കോടിയിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതിലൂടെ ലഭിച്ച 1163 കോടി രൂപയുടെ വരുമാനത്തിൽ നിന്ന് 30 ശതമാനം വരെ കമ്മീഷനായി ഈ ടെക് ഭീമന്മാർ കൈപ്പറ്റുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നത വിൽക്കുന്നതിലൂടെ ലഭിക്കുന്ന ലാഭത്തിൽ ആപ്പിളും ഗൂഗിളും പങ്കുപറ്റുന്നു എന്നത് ഗൗരവകരമായ
