തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി (എഐ) പ്രത്യേക വകുപ്പ് രൂപീകരിച്ച് കേരളം ചരിത്രം കുറിച്ചു. പുതിയ യുഡിഎഫ് സർക്കാരിന്റെ വകുപ്പ് വിഭജന വിജ്ഞാപന പ്രകാരം വ്യവസായ-വാണിജ്യ വകുപ്പിന് കീഴിലാണ് എഐ വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മുതിർന്ന യുഡിഎഫ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് പുതിയ എഐ വകുപ്പിന്റെ ചുമതല വഹിക്കുന്നത്. ഐടി, സ്റ്റാർട്ടപ്പുകൾ, മൈനിങ് ആൻഡ് ജിയോളജി, കൈത്തറി എന്നിവയും അദ്ദേഹത്തിന്റെ കൈകളിലാണ്.
എഐ രംഗത്ത് വലിയ മുന്നേറ്റവും ആഗോള നിക്ഷേപങ്ങളും ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ ഈ നിർണായക ചുവടുവെപ്പ് നടത്തിയിരിക്കുന്നത്.
