കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ചർച്ചകൾ സജീവമായിരിക്കെ, വി.ഡി. സതീശനെ പിന്തുണച്ച് പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സാറാ ജോസഫ്. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അത് അടിവരയിടുന്നുവെന്നും സാറാ ജോസഫ്അഭിപ്രായപ്പെട്ടു.
സതീശന്റെ നേതൃത്വപാടവത്തെയും പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രകടനത്തെയും അവർ പ്രശംസിച്ചു. പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളുടെ പേരുകൾ സജീവമായി ഉയർന്നു കേൾക്കുന്നതിനിടെ സാംസ്കാരിക മേഖലയിൽ നിന്നുള്ള ഈ പിന്തുണ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
