തമിഴ്നാട്ടിൽ ഡി.എം.കെ ബന്ധം ഉപേക്ഷിച്ച് വിജയ്യുടെ ടി.വി.കെയെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ അഖിലേഷ് യാദവ് രംഗത്തെത്തി. “പ്രതിസന്ധിയിൽ കൈവിടുന്നവരല്ല ഞങ്ങൾ” എന്ന് അദ്ദേഹം മമതയ്ക്കും സ്റ്റാലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച്
കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് ഇന്ത്യ സഖ്യം വിട്ടതായി പ്രഖ്യാപിച്ച ഡി.എം.കെ,സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കോൺഗ്രസിനെതിരെ പ്രമേയങ്ങൾ പാസാക്കുകയും ചെയ്തു. ഇതോടെ ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിന്റെ ഭാവി പ്രതിസന്ധിയിലായി.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകളുമായി വിജയ്യുടെ ടി.വി.കെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. അഞ്ച് എം.എൽ.എമാരുള്ള കോൺഗ്രസ് ടി.വി.കെയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങൾ അടിമുടി മാറി.
ദീർഘകാല സഖ്യകക്ഷിയായ ഡി.എം.കെയെ തഴഞ്ഞുകൊണ്ടുള്ള കോൺഗ്രസിന്റെ ഈ നീക്കം തമിഴ് രാഷ്ട്രീയത്തിലെ നിർണ്ണായകമായ പുനർക്രമീകരണമായി വിലയിരുത്തപ്പെടുന്നു.
