ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട രമേശ് ചെന്നിത്തല, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന് ആശംസകൾ നേവരുകയും ചെയ്തു.
മന്ത്രിസഭാ രൂപീകരണം മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, പുതിയ നേതൃത്വത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തന്റെ മൗനം അവസാനിപ്പിച്ചു.ഹൈക്കമാൻഡ് തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വിട്ടുനിന്നിരുന്ന രമേശ് ചെന്നിത്തല ഒടുവിൽ മൗനം വെടിഞ്ഞു.
വി.ഡി. സതീശന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, മന്ത്രിസഭാ രൂപീകരണം മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്ന് വ്യക്തമാക്കി. പത്തു വർഷത്തെ ഇടതുഭരണത്തിൽ നിന്നുള്ള മോചനമാണ് ഈ ജനവിധിയെന്നും സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ നടന്ന നിർണ്ണായക ചർച്ചകൾക്കൊടുവിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിരക്കിട്ട കൂടിയാലോചനകൾക്ക് ശേഷം എഐസിസി നിരീക്ഷകർ തീരുമാനം അറിയിക്കുകയായിരുന്നു.
പ്രഖ്യാപനത്തിന് മുന്നോടിയായി രാഹുൽ ഗാന്ധി ചെന്നിത്തലയെയും സതീശനെയും ഫോണിൽ വിളിച്ച് വിവരമറിയിച്ചെങ്കിലും, തീരുമാനം പുറത്തുവന്നതോടെ ചെന്നിത്തല ക്യാമ്പ് നിരാശയിലായി.ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്ത കെ.സി. വേണുഗോപാൽ, വി.ഡി. സതീശന് എല്ലാ പിന്തുണയും അഭിനന്ദനങ്ങളും അറിയിച്ചു.
പാർട്ടിയാണ് വലുതെന്നും തനിക്കായി ഫ്ലക്സ് വെച്ചവർ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പ്രതീക്ഷയോടെയാണ് യുഡിഎഫിനെ അധികാരം ഏൽപ്പിച്ചതെന്നും സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് പൂർണ്ണ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
