ഒമാൻ തീരത്ത് വെച്ച് ഇന്ത്യൻ പതാക വഹിച്ച ‘ഹാജി അലി’ എന്ന ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ബുധനാഴ്ച പുലർച്ചെ ഒമാന്റെ വടക്കൻ തീരത്തുള്ള ലിമയ്ക്ക് സമീപമായിരുന്നു സംഭവം. ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും പിന്നീട് കടലിൽ മുങ്ങുകയും ചെയ്തു.

ഗുജറാത്തിൽ നിന്നുള്ള ഈ കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ നാവികരെയും ഒമാൻ കോസ്റ്റ് ഗാർഡ് സാഹസികമായി രക്ഷപ്പെടുത്തി.സൊമാലിയയിൽ നിന്നും ഷാർജയിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്ന ‘ഹാജി അലി’ കപ്പൽ അജ്ഞാത സ്ഫോടകവസ്തു പതിച്ചതിനെത്തുടർന്ന് കടലിൽ മുങ്ങി.

സ്ഫോടനത്തിന് പിന്നാലെ കപ്പലിൽ തീപിടുത്തമുണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. അപായസൂചന നൽകി ലൈഫ് ബോട്ടുകളിലേക്ക് മാറിയ 14 ഇന്ത്യൻ നാവികരെയും ഒമാൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി ദിബ്ബ

Leave a Reply

Your email address will not be published. Required fields are marked *