മുംബൈക്കെതിരെ പഞ്ചാബ് തോറ്റതോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്ലേഓഫ് സാധ്യതകൾ സജീവമായി. ഇനി അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ആദ്യത്തേതിൽ ചെന്നൈ ഇന്ന് ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിനെ നേരിടും.

ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടിൽ രാത്രി 7:30-നാണ് ഈ നിർണായക പോരാട്ടംഇന്നത്തെ മത്സരത്തിൽ ലഖ്‌നൗവിനെ തോൽപ്പിച്ചാൽ ചെന്നൈക്ക് 14 പോയിന്റോടെ നാലാം സ്ഥാനത്തേക്ക് മുന്നേറാം.

നിലവിൽ അഞ്ചാം സ്ഥാനത്തുള്ള സിഎസ്‌കെയ്ക്ക് പ്ലേഓഫ് ഉറപ്പാക്കാൻ പഞ്ചാബിനെ മറികടക്കേണ്ടതുണ്ട്. ഇതിനുശേഷവും ഹൈദരാബാദ്, ഗുജറാത്ത് ടീമുകൾക്കെതിരെയുള്ള കടമ്പകൾ ചെന്നൈക്ക് മുന്നിലുണ്ട്.

11 മത്സരങ്ങളിൽ നിന്ന് 12 പോയിന്റോടെ അഞ്ചാം സ്ഥാനത്തുള്ള ചെന്നൈ, തുടർച്ചയായ മൂന്ന് വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. മറുഭാഗത്ത്, ഈ സീസണിൽ പതറുന്ന ഋഷഭ് പന്തിന്റെ ലഖ്‌നൗ 11 മത്സരങ്ങളിൽ എട്ടിലും തോറ്റ് കടുത്ത പ്രതിസന്ധിയിലാണ്. പ്ലേഓഫ് സാധ്യത നിലനിർത്താൻ ചെന്നൈക്ക് ഇന്നത്തെ ജയം അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *