ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകസ്ഥാനത്തേക്ക് പരിഗണിക്കാൻ ഏറ്റവും അനുയോജ്യനായ താരം സഞ്ജു സാംസണാണെന്ന് വിലയിരുത്തൽ. ഐപിഎല്ലിൽ വർഷങ്ങളായി രാജസ്ഥാൻ റോയൽസിനെ (RR) മികച്ച രീതിയിൽ നയിക്കുന്ന സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവാണ് ഇതിന് പ്രധാന കാരണം
യുവതാരങ്ങളെ ഒപ്പം നിർത്തി സമ്മർദ്ദ ഘട്ടങ്ങളെ ശാന്തമായി നേരിടാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇതിനോടകം തന്നെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
രാജസ്ഥാൻ റോയൽസിനെ പ്ലേഓഫിലേക്കും ഫൈനലിലേക്കും നയിച്ച ക്യാപ്റ്റൻസി പരിചയം ഇന്ത്യൻ ടീമിന്റെ ലീഡർഷിപ്പ് ഗ്രൂപ്പിലേക്ക് സഞ്ജുവിന് ശക്തമായ അവകാശവാദമുന്നയിക്കാൻ കരുത്തുപകരുന്നതാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.
